മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണിയിൽ കനത്ത ഇടിവ് വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 560 പോയിന്റ് താഴ്ന്ന് 38337ലും നിഫ്റ്റി 177 പോയിന്റ് താഴ്ന്ന് 11419ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്.
എന്‍ടിപിസി, ടിസിഎസ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ നേട്ടത്തിലും, ബജാജ് ഫിനാന്‍സ്, ഇന്റസന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, ഹീറോ മോട്ടോകോപ്, ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, മാരുതി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീല്‍, എല്‍റ്റി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, വേദാന്ത, റിലയന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഇന്നു ഓഹരി വിപണി ആരംഭിച്ചതും നഷ്ടത്തിൽ തന്നെയായിരുന്നു. സെന്‍സെക്സ് 132 പോയിന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 39 പോയിന്റ് താഴ്ന്ന് 11557ലുമായിരുന്നു വ്യാപാരം.
Post Your Comments