Latest NewsInternational

റോഹിങ്ക്യകളെ ഉന്മൂലനം ചെയ്യാന്‍ നീക്കം; സൈനികര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഐക്യരാഷ്ട്ര സഭ

മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ മുതിര്‍ന്ന സൈനികര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. റോഹിങ്ക്യകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതാണ് സൈനിക നടപടികളെന്നും യു.എന്‍ വിമര്‍ശിച്ചു. ഐക്യരാഷ്ട്ര സഭ നിരീക്ഷക യാങ്‌ലീയുടേതാണ് ഈ ആവശ്യം. മ്യാന്‍മറിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് പ്രതികരണം, റോഹിങ്ക്യകള്‍ക്ക് എതിരെയുള്ള സൈനിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം. റോഹിങ്ക്യകള്‍ക്കെതിരെയുള്ള സൈനികരുടെ ക്രൂരതക്കെതിരെ നേരത്തെയും താക്കീത് നല്‍കിയിരുന്ന വ്യക്തിയാണ് യുഎന്‍ നിരീക്ഷകയായ യാങ്ലീ.

സൈന്യത്തിന്റെ ക്രൂരത കാരണം 35000 റോഹിങ്ക്യകളാണ് മ്യാന്‍മര്‍ വിട്ട് ബംഗ്ലാദേശിലേക്ക് ഇതുവരെ പലായനം ചെയ്തതെന്നാണ് കണക്ക്. മ്യാന്‍മറിലെ സൈനിക കമാന്റര്‍ ഇന്‍ ചീഫിനെയും ചില മുതിര്‍ന്ന സൈനികര്‍ക്കെതിരെയും യാങ്ലീ കടുത്ത വിമര്‍ശനം ഉന്നയിച്ചു. റോഹിങ്ക്യകളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു. മ്യാന്‍മര്‍ സൈനിക മേധാവികളുടെ മേല്‍ അമേരിക്ക ചുമത്തുന്ന നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യത്തിന് പുറമെ അന്താരാഷ്ട്ര സമൂഹവും വിഷയത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button