സോഷ്യല്‍ മീഡിയയില്‍ പെട്ടന്നു തന്നെ പ്രചാരം നേടിയ ആപ്പായി മാറിയിരുന്നു ഫേസ് ആപ്പ്. ചിത്രങ്ങളില്‍ രൂപമാറ്റം വരുത്തി പ്രായം കൂട്ടൂകയും കുറയ്ക്കുകയും ചെയ്യാന്‍ സാധിക്കുന്ന ആപ്പാണ് ഇത്. എന്നാല്‍ അതോടൊപ്പം തന്നെ ആപ്പ് എത്രമാത്രം സുരക്ഷിതമാണ് എന്നകാര്യത്തിലും വാദപ്രതിവാദം നടന്നിരുന്നു. ആപ്പ് വഴി എഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാന്‍ കഴിയാത്തതുമായ റോയല്‍റ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു.
ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആപ്പിനെ അത്ര ഭയക്കേണ്ട കാര്യം ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആപ്പാണ് ഇതെന്ന് അമേരിക്കന്‍ സെനറ്റ് മൈനോററ്റി ലീഡര്‍ ചക്ക് ഷൂമര്‍ പറഞ്ഞു. ആപ്പിനെതിരെ എഫ്ബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരാള്‍ ആപ്പില്‍ നല്‍കുന്ന വിവരങ്ങള്‍ അമേരിക്കയിലെ ആമസോണ്‍ സെര്‍വറുകളില്‍ നിലനില്‍ക്കും.
പക്ഷേ അവര്‍ക്ക് ആവശ്യമുള്ളതെന്തും ചെയ്യാനുള്ള ലൈസന്‍സ് എപ്പോഴുമുണ്ടാവുകയും ചെയ്യും. ആപ്ലിക്കേഷന്റെ നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്ബനി വയര്‍ലെസ് ലാബ്‌സ് നിങ്ങളുടെ വിവരങ്ങള്‍ മറ്റ് കമ്ബനികള്‍ക്ക് വില്‍പന നടക്കുമെന്ന് ഇതിന് അര്‍ത്ഥമില്ല. എന്നാല്‍ പരിണതഫലങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. ഇതിന്റെ പ്രാധാന്യം വ്യക്തിപരമാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്തുത്‌നെയായാലും വളരെപെട്ടന്നു ജനശ്രദ്ധപിടിച്ചു പറ്റിയ ഫേസ്ആപ്പിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.
Post Your Comments