തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. കാലവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ഈവര്‍ഷം ആദ്യമായാണ് പരക്കെ ശക്തമായ മഴ ലഭിക്കുന്നത്. അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന. അതേസമയം മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ ജില്ലകളില്‍ അടുത്ത തിങ്കളാഴ്ച വരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോരങ്ങളിലൂടെയൂള്ള രാത്രിയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മലയോര മേഖലകളിലും മഴ തുടരുകയാണ്. 50 കിലോമീറ്ററിലേറെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments