ന്യൂഡല്‍ഹി: ഏറ്റവും അധികം ആരാധകരുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തിയതായി സര്‍വ്വേ ഫലം. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്സ് വിഭാഗത്തിന്റെ സര്‍വ്വേയിലാണ് മോദി ഒന്നാമതെത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ രണ്ടാം സ്ഥാനത്താണുള്ളത്. ചൈനീസ് നടന്‍ ജാക്കി ചാന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. യുഎസിലെ ടോക് ഷോ അവതാരകനായ ഒപ്ര വിന്‍ഫ്രി, ആഞ്ജലീന ജോളി, മിഷേല്‍ ഒബാമ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. ആഞ്ജലീന ജോളിയെ മറികടന്ന് മിഷേല്‍ ഒബാമ ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന സ്ത്രീയായി ലിസ്റ്റില്‍ ഇടം നേടിയതും ശ്രദ്ധേയമായി.
ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്സ് വിഭാഗത്തിന്റെ ഈ സര്‍വ്വേ ഓണ്‍ലൈന്‍ വഴിയാണ് നടത്തിയത്. 41 രാജ്യങ്ങളില്‍ നിന്നുള്ള നാമനിര്‍ദ്ദേശങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഇവയില്‍ നിന്നും 20 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും കൂടാതെ 10 പ്രാദേശിക പ്രമുഖരുടെയും പേരുകള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.
Post Your Comments