ഷാര്‍ജ: യുഎഇയില്‍ അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് പര്‍വേസിനെ അജ്മാനില്‍ വെച്ചാണ് കണ്ടെത്തിയത്. അജ്മാനിലെ ജനവാസ കേന്ദ്രത്തിലൂടെ ലക്ഷ്യബോധമില്ലാതെ നടന്ന മുഹമ്മദ് പര്‍വേസിനെ പ്രാദേശികവാസികള്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിളിക്കുകയായിരുന്നു.
രാത്രി ഏറെ വൈകിയും യുട്യൂബില്‍ വീഡിയോ കണ്ടുകൊണ്ടിരുന്നതിന് അമ്മ ശാസിച്ചതോടെ ജൂലൈ 4 മുതലാണ് കുട്ടിയെ കാണാതാകുന്നത്. സംഭവത്തില്‍ മുഹമ്മദിന്റെ പിതാവ് മുഹമ്മദ് അഫ്‍താബ് പോലീസിൽ പരാതി നൽകുകയായിരുന്നു. രാജ്യത്ത് എവിടെയെങ്കിലും വെച്ച് മുഹമ്മദ് പര്‍വേസിനെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വിവരമറിയിക്കാനായി പ്രത്യേക നമ്പരും പൊതുജനശ്രദ്ധയില്‍പ്പെടുത്തി അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു.
Post Your Comments