ബംഗളൂരു: കര്‍ണാടകയിൽ കുമാരസ്വാമി സർക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയായേക്കുമെന്ന് റിപ്പോർട്ട്. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ച അവസാനിപ്പിച്ച് ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ നിലപാടിന് സ്പീക്കർ അംഗീകാരം നൽകാതെ വന്നതോടെയാണ് തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉറപ്പ് നല്‍കിയത്. അതേസമയം വിശ്വാസപ്രമേയത്തിലുള്ള ചർച്ച പൂർത്തിയാകാത്തതിനാൽ സഭ ഇന്നും പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് സഭ വീണ്ടും ചേരും.
ഇന്നുതന്നെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചിരുന്നു. സ്പീക്കര്‍ അതിനു വഴങ്ങിയില്ല. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന ആരും ജനിച്ചിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഗവര്‍ണറുടെ ഇടപെടലെന്നു കുമാരസ്വാമി ആരോപിച്ചു. അതോടൊപ്പം തന്നെ വിപ്പ് സംബന്ധിച്ച കോടതിവിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് കുമാരസ്വാമിയും വിപ്പ് നല്‍കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും സുപ്രീംകോടതിയെ സമീപിച്ചു.
Post Your Comments