
മുംബൈ: ഇന്ത്യയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെയും ബ്രോഡ്ബാന്‍ഡ് സര്‍വീസിന്റെയും വേഗത ഗണ്യമായി കുറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വേഗതയിൽ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ 111ആം റാങ്കിലായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 15 സ്ഥാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ വേഗതയില്‍ ജൂണിലെ ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. മെയ് മാസത്തിൽ 123 ആയിരുന്ന ഇന്ത്യ 3സ്ഥാനം താഴ്ന്നാണ് 126ൽ എത്തിയത്. ഇതോടെ ഇൻ്റർനെറ്റ് വേഗതയുമായി ബന്ധപ്പെട്ട റാങ്കിങ്ങിൽ ഇന്ത്യ വളരെ താഴേക്ക് പോയി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്തിലധികം സ്ഥാനങ്ങളാണ് ഇന്ത്യ താഴ്ന്നത്.
ബ്രോഡ്ബാൻഡ് സേവനത്തിലെ വേഗതയിൽ ജൂണിലെ ഇന്ത്യയുടെ സ്ഥാനം 74 ആയിരുന്നു. മെയില്‍ ഇത് 71 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 56 ആയിരുന്ന സ്ഥാനത്താണ് ഈ ഗണ്യമായ ഇടിവ്.
Post Your Comments