Latest NewsKerala

എസ്എഫ്‌ഐയെ ഇല്ലാതാക്കാന്‍ ശ്രമികുന്നത് സാമൂഹ്യ വിരുദ്ധശക്തികള്‍; അടിമുടി മാറ്റം വരുത്തും, സിപിഎം വിലയിരുത്തല്‍ ഇങ്ങനെ

തിരുവനന്തപുരം: എസ്എഫ്‌ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം. ഇതര വര്‍ഗബഹുജനസംഘടനകളില്‍ ചിലതിലും ഇങ്ങനെ നുഴഞ്ഞുകയറ്റം സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി.

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമങ്ങളില്‍ ശക്തമായ തുടര്‍ നടപടി സ്വീകരിക്കും. എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണ്. ഇത്തരം പ്രതിസന്ധികള്‍ പാര്‍ട്ടിയില്‍ ഉടലെടുക്കാന്‍ കാരണം ഇതുതന്നെയാണെന്ന് യോഗം വിലയിരുത്തി. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ അപവാദപ്രചാരണം നടക്കുകയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

ജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ ശക്തമായ പ്രചാരണം നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്‌സിറ്റി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റില്‍ തീരുമാനമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button