തിരുവനന്തപുരം : അങ്കണവാടി ജീവനക്കാർക്ക് ഇനിമുതൽ യൂണിഫോം സാരി ധരിക്കേണ്ടെന്ന് സർക്കാർ അറിയിച്ചു.സാരിക്ക് പകരം കോട്ടാണ് ജീവനക്കാർ ഇനിമുതൽ ധരിക്കേണ്ടത്.വര്‍ക്കര്‍മാരുടെ കോട്ടിന് കടും ചാരനിറവും ഹെല്‍പ്പര്‍മാരുടെ കോട്ടിന് ചെറുപയര്‍ പച്ച നിറവുമാക്കാനാണ് തീരുമാനം.
നേരത്തെ സാരിയായിരുന്നു ഇവരുടെ യൂണിഫോം. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തില്‍ അങ്കണവാടി ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് യൂണിഫോമായി കോട്ട് നിശ്ചയിച്ചത്. എന്നാല്‍ കോട്ടിന്റെ ഡിസൈന്‍ നിശ്ചയിച്ചിട്ടില്ല. യൂണിഫോമിന് വേണ്ടി 2.64 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 33,115 അങ്കണവാടി വര്‍ക്കര്‍മാരും 32986 ഹെല്‍പ്പര്‍മാരുമുണ്ട്.
Post Your Comments