Latest NewsKerala

പിതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞുവെന്ന് പരാതി

ശ്രീനഗര്‍: പിതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി പരാതി. ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി ശ്രീനഗര്‍- ജമ്മു ദേശീയപാതയില്‍ മണിക്കൂറുകളോളം ആംബുലന്‍സ് തടഞ്ഞുവെന്നാണ് പരാതി.

സാമൂഹ്യ മാധ്യമത്തിലൂടെയാണ് വാനി ഇക്കാര്യം പങ്കു വച്ചത്. ഓഗസ്റ്റ് 15-നാണ് അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്നത്. ഇതുവരെ അഞ്ചുമണിക്കൂര്‍ പ്രാദേശിക യാത്രക്കാരെ വഴിയില്‍ തടയാനാണ് അധികൃതരുടെ തീരുമാനം. അതേസമയം വാനിയുടെ ആരോപണം തെറ്റാണെന്നും തീര്‍ത്ഥാടകരെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് ആംബുലന്‍സ് തടഞ്ഞതെന്നുമാണ് പോലീസിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button