കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ ഗ്ലാമര്‍ വര്‍ദ്ധിപ്പിച്ച് ബി ജെ പി. പര്‍ണോ മിത്ര ഉള്‍പ്പെടെ 12 ബംഗാളി സിനിമാതാരങ്ങളാണ് ഇന്ന് ബി ജെ പിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു സിനിമാതാരങ്ങള്‍ ബി ജെ പിയില്‍ അംഗത്വം എടുത്തത്.തൃണമുലിന്റെ താര എം.പിമാര്‍ക്കുള്ള മറുപടിയായാണ് 13 സിനിമാ ടെലിവിഷന്‍ താരങ്ങളെ ബി.ജെ.പി ഒറ്റയടിക്ക് പാര്‍ട്ടിയില്‍ എത്തിച്ചത്.ബംഗാളി നടിമാരായ മിമി ചക്രബര്‍ത്തിയും നസ്‌റത്ത് ജഹാനും തൃണമുല്‍ കോണ്‍ഗ്രസ് എം.പിമാരാണ്. ഇരുവരും പാര്‍ലന്റെിലെ ആദ്യ പ്രസംഗത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
പശ്ചിമ ബംഗാള്‍ ബിജെപി തലവന്‍ ദിലിപ് ഘോഷ്, മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. റിഷി കൗശിക്, കാഞ്ചന മൊയിത്ര, രുപാഞ്ജന മിത്ര, ബിശ്വജിത്ത് ഗാംഗുലി എന്നിവരാണ് പുതിയതായി ബി ജെ പിയില്‍ അംഗത്വം എടുത്തവര്‍. സംസ്ഥാനത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനത്തിലും നേതൃത്വത്തിലും ആകൃഷ്ടരാണെന്നും പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തുള്ള ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.ബി ജെ പി നേതാക്കളായ രാഹുല്‍ സിന്‍ഹ, സംപിത് പാത്ര എന്നിവരും ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.
ബി ജെ പിയില്‍ ചേരാന്‍ മനസ് കാണിച്ചത് ഈ താരങ്ങളുടെ ധൈര്യമാണെന്നും ദിലിപ് ഘോഷ് പറഞ്ഞു.ബംഗാള്‍ സിനിമയില്‍ നിന്നുള്ള പല ശ്രദ്ധേയ മുഖങ്ങളെയും പാര്‍ട്ടിയില്‍ എത്തിക്കുന്നത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ രാഷ്ട്രീയ തന്ത്രമായിരുന്നു. മമതയുടെ അതേ തന്ത്രം തന്നെ തിരിച്ചു പ്രയോഗിക്കുകയാണ് ബി.ജെ.പി. ശതാബ്ദി റോയി, തപസ് പാല്‍, സന്ധ്യ റോയി, ദേബ് എന്നിവര്‍ മമത സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന താരങ്ങളാണ്.
Post Your Comments