തൃശ്ശൂര്‍ : കൂറുമാറ്റ നിരോധന നിയമ പ്രകാരം തൃശ്ശൂര്‍ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം ടി.എം.ഷാഫിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്‍ അയോഗ്യനാക്കി. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2019 ജൂലൈ 17 മുതല്‍ ആറ് വര്‍ഷത്തേയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2015 നവംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗമായി വിജയിച്ച ഇദ്ദേഹം 13.03.2018 ല്‍ നടന്ന എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായ കെ.കെ.വത്സരാജ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്‍റെ നടപടി.
Post Your Comments