Latest NewsKerala

കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവം: വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് പൂഴ്ത്തി.സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും ഗുരുതര വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടാ്ണ് ആരോഗ്യ വകുപ്പ് പൂഴ്ത്തിയത്. വീഴ്ചകള്‍ അക്കമിട്ട് നിരത്തി വിദഗ്ദ സമിതി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കെതിരേയും നടപടി എടുത്തില്ല. ഡോ. കെ.വി വിശ്വനാഥന്‍ അധ്യക്ഷനായ സമിതയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.

റിപ്പോര്‍ട്ടനുസരിച്ച് ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബായ ഡനോവയിലെ പത്തോളജിസ്റ്റിനും വീഴ്ച പറ്റിയെന്ന് വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button