KeralaLatest News

സീറോ മലബാര്‍ ഭൂമി വിവാദം: വിമത വൈദികര്‍ സമരത്തില്‍

കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വൈദികര്‍

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി വിവാദത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമത വൈദികരുടെ പ്രത്യക്ഷ സമരം. ബിഷപ് ഹൗസില്‍ വിമത വൈദികര്‍ ഉപവാസ സമരം തുടങ്ങി. ബിഷപ്പ് ഹൗസിലാണ് സമരം നടത്തുന്നത്. ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണെമെന്ന് ആവശ്യപ്പെട്ടാണ് സമരം. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും വൈദികര്‍ ആവശ്യമുന്നയിച്ചു.

കര്‍ദ്ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് വൈദികര്‍ പറഞ്ഞു. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും ആലഞ്ചേരിയെ നീക്കണമെന്നും, സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ടെത്തി ചര്‍ച്ച നടത്തണമെന്നും ഇല്ലെങ്കില്‍ പള്ളികളിലെ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും .വൈദികര്‍ ആവശ്യപ്പെട്ടു.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം – അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണച്ചുമതല നല്‍കിയ വത്തിക്കാന്റെ ഉത്തരവിനെതിരെ നേരത്തേ പ്രതിഷേധം ഉര്‍ന്നിരുന്നു. ഭൂമി വിവാദത്തെത്തുടര്‍ന്ന് ചുമതലയേറ്റെടുത്ത ബിഷപ് മാര്‍ ജേക്കബ് മനന്തോടത്തിനോട് പാലക്കാട് രൂപതയിലേക്ക് തിരികെ പോകാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ കര്‍ദിനാളിനെ വീണ്ടും നിയമിച്ചതിനെതിരെ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും വിമത വൈദികരും കടുത്ത പ്രതിഷേധത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button