ന്യൂ യോർക്ക്: കംബോഡിയയിലേക്ക് 1,600 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ യു എസും, കാനഡയും തള്ളി. ഷിപ്പിംഗ് കണ്ടെയ്നറുകളിൽ നിന്നെത്തിയ മാലിന്യങ്ങൾ തിരിച്ചയയ്ക്കുമെന്ന് കംബോഡിയ പരിസ്ഥിതി വക്താവ് നെത്ത് ഫെക്ട്ര വ്യക്തമാക്കി.
കംബോഡിയയിലെ പ്രധാന തുറമുഖമായ സിഹനൌക്വില്ലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച എൺപത്തിമൂന്ന് ഷിപ്പിംഗ് കണ്ടെയ്നറുകളാണ് കണ്ടെത്തിയത്. മാലിന്യ കയറ്റുമതിക്കെതിരെ വളരെ ശക്തമായാണ് തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഇപ്പോള്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ വർഷം വിദേശ പ്ലാസ്റ്റിക് മാലിന്യ ഇറക്കുമതി നിരോധിക്കാനുള്ള ചൈനയുടെ തീരുമാനം ആഗോള റീസൈക്ലിംഗ് രംഗത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
70 കണ്ടെയ്നറുകൾ യുഎസിൽ നിന്നും 13 എണ്ണം കാനഡയിൽ നിന്നുമാണ് വന്നത്. മാലിന്യം കൊണ്ടുവരുന്നതിൽ പങ്കാളികളാണെന്ന് കണ്ടെത്തുന്ന എല്ലാ കമ്പനികളേയും പിഴ ചുമത്തി കോടതിയിൽ ഹാജരാക്കുമെന്നും നെത്ത് ഫെക്ട്ര വ്യക്തമാക്കി.
Post Your Comments