ബെംഗളൂരു : കർണാടകയിൽ നിർണായക ഇടപെടലുമായി ഗവർണർ വാജുഭായ് വാല. നാളെ ഉച്ചക്ക് 1.30 ന് മുമ്പ് കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസം തെളിയിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്ത് നല്‍കി. വിശ്വാസവോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് വ്യക്തമായെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി.
Karnataka Governor Vajubhai Vala wrote the letter to Chief Minister HD Kumaraswamy, asking him to prove majority of the Government on the floor of the house by 1:30 pm tomorrow https://t.co/GvCdwL5MPc
— ANI (@ANI) July 18, 2019
ബിജെപി നേതാക്കളുടെ ആവശ്യപ്രകാരം ഗവര്‍ണര്‍ ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സ്‌പീക്കറോട് നിർദേശിച്ചെങ്കിലും സഭാകാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. തുടര്‍ന്ന് ഭരണപക്ഷവും ബിജെപിയും തമ്മിലുണ്ടായ വാദപ്രതിവാദത്തിന് പിന്നാലെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. അതേസമയം വോട്ടെടുപ്പ് നടക്കുന്നത് വരെ ബിജെപി അംഗങ്ങൾ നിയമസഭയിൽ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു.
Karnataka Governor Vajubhai Vala has written letter asking to prove majority on the floor of the assembly (vote of confidence) by 1:30 pm tomorrow pic.twitter.com/V6YDqQFgKD
— ANI (@ANI) July 18, 2019
Post Your Comments