തിരുവനന്തപുരം : പിഎസ്‍സിയെ പിന്തുണച്ച് മുഖ്യമന്ത്രിപിണറായി വിജയൻ. പിഎസ്‍സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ല. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്‍റെ പേരില്‍ പിഎസ്‍സിയെ ആക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയിലുള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതയോടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പരീക്ഷാക്രമക്കേട് നടന്നിട്ടുണ്ടെന്നുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നത്. അതേസമയം ഒരുവിഭാഗം പരീക്ഷാര്‍ത്ഥികള്‍ ഇതേ റാങ്ക് പട്ടികയ്ക്കെതിരെ നല്‍കിയ പരാതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലാണ്.
Post Your Comments