കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തു മാറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തി. പരിപാടിക്ക് ശേഷം മാറ്റാമെന്ന ഉറപ്പിന്‍മേല്‍ പൊലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. അനുവാദം വാങ്ങിയാണ് കൊടിമരം സ്ഥാപിച്ചതെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു.
എസ്‌എഫ്‌ഐയുടെ കൊടിമരത്തിന് സമീപമായിരുന്നു എബിവിപി കൊടിമരം സ്ഥാപിച്ചത്.അതെ സമയം റിന്സിപ്പലിനെതിരെ രൂക്ഷമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലുൾപ്പെടെ ഉയരുന്നത്. നിരവധി പേർ ഇതിനെതിരെ രംഗത്ത് വന്നു. ‘ഇത്തരം അടിമകളും പാദസേവകരുമാണ് ബംഗാളിലും ത്രിപുരയിലും ഇടതിന്റെ പതനത്തിന് ആക്കം കൂട്ടിയതെന്ന് തിരിച്ചറിയാൻ പോലുമാവാത്തയാളാണ് ബ്രണ്ണനുമുന്നിൽ വാൾത്തലയുടെ നടുവിലൂടെ നടന്നു എന്നൊക്കെ പറയുന്നത്. ശരിക്കും ഈനാംപേച്ചിയ്ക്കു… എന്നാണു കെ സുരേന്ദ്രൻ പ്രതികരിച്ചത്.
Post Your Comments