KeralaLatest News

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത്‌ ജേക്കബ് തോമസ്

കൊച്ചി : കാക്കനാട് ആർഎസ്എസ് സംഘടിപ്പിച്ച ഗുരുപൂജ, ഗുരു ദക്ഷിണ മഹോല്‍സവത്തില്‍  പങ്കെടുത്ത്‌ വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ്.   ആർ.എസ്.എസ് നേതാവ് വൽസൻ തില്ലങ്കേരിക്കൊപ്പമാണ് ജേക്കബ് തോമസ്  വേദി പങ്കിട്ടത്.

ശബരിമലയിലെ സമരക്കാർക്ക് പോലീസുകാർ വിവരങ്ങൾ ചോർത്തി നൽകിയെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പരാമർശത്തെ   പ്രസംഗത്തിനിടെ ജേക്കബ് തോമസ് രൂക്ഷമായി വിമർശിച്ചു. ശബരിമല വിഷയത്തിൽ ജനങ്ങൾ അറിയാൻ പാടില്ലാത്ത എന്തുകാര്യമാണ് പൊലീസുകാർ ചോർത്തി നൽകിയതെന്നും ആർഎസ്എസുകാരും ഇന്ത്യൻ പൗരൻമാരാണെന്നും അദ്ദേഹം പ്രതികരിച്ചു. ആര്‍എസ്‍എസുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല തന്‍റേതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button