പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക്:ശിവരഞ്ജിത്തിന്റെ വിശദീകരണം

തിരുവനന്തപുരം : പി.എസ്.സി. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചതിനെ കുറിച്ച് വിശദീകരണവുമായി യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത്. ചോദ്യപേപ്പറിലെ 55 ചോദ്യങ്ങളുടെ ഉത്തരം അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും ശിവരഞ്ജിത്ത് പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റാഡിരുന്നു ശിവരഞ്ജിത്. യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന് പിഎസ്.സിപരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയത് വിവാദമായിരുന്നു.

ശിവരഞ്ജിത്തും നസീമുമടക്കം കോളേജിലെ മൂന്നു വിദ്യാര്‍ഥികളാണ് റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയത്. ഇവര്‍ ആക്രമണക്കേസിലെ പ്രതികളാണ്
ശിവരഞ്ജിത്തിന് 78.33 മാര്‍ക്കാണ് പരീക്ഷയില്‍ ലഭിച്ചത് . 29.67 ആയിരുന്നു കട്ട് ഓഫ് മാര്‍ക്ക്. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ ഗ്രേസ് മാര്‍ക്ക് കൂടി കണക്കിലെടുത്ത് 90 മാര്‍ക്കിന് മുകളിലാണ് ശിവരഞ്ജിതിന് ലഭിച്ചത്. 65.33 മാര്‍ക്കേ ലഭിച്ച വധശ്രമക്കേസിലെ രണ്ടാം പ്രതിയായ നസീമിന് റാങ്ക് ലിസ്റ്റില്‍ 28-ാം സ്ഥാനമാണുള്ളത്.

Share
Leave a Comment