തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ അഡ്‌ഹോക് കമ്മിറ്റി രീപീകരിച്ചു. കോളേജില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. 25 അംഗങ്ങള്‍ അടങ്ങുന്ന കമ്മിറ്റിയാണ് രൂപീകരിച്ചത്.
അതേസമയം യൂണിവേഴസിറ്റിയിലെ എസ്എഫ്‌ഐയുടെ കൊടികളും ബാറുകളും നീക്കം ചെയ്തു. കോളേജ് അധികൃതരാണ് ഇവ നീക്കം ചെയ്തത്. കോളേജിലെ യൂണിയന്‍ ഓഫീസ് പൂട്ടി അത് ക്ലാസ് മുറിയായി സജ്ജീകരിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമ പറഞ്ഞിരുന്നു.
അതേസമയം തന്നെ കുത്തിയത് എസ്എഫ്‌ഐ നേതാവായ ശിവരഞ്ജിത്താണെന്ന് അഖില്‍ മൊഴി നല്‍കി. നസീം പിടിച്ചുവെച്ചുവെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.
Post Your Comments