ലഖ്‌നൗ : നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ഇന്ധനം തീരാന്‍ പത്ത് മിനിറ്റ് മാത്രം ശേഷിക്കെ ലഖ്‌നൗവില്‍ വിമാനത്തിനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ കഴിയാതിരുന്ന വിമാനം അധിക ദൂരം പറന്നതാണ് ഇന്ധനം തീരാന്‍ കാരണം. മുംബൈ – ഡല്‍ഹി വിസ്താര ഫ്‌ലൈറ്റാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ലാന്‍ഡിങ്ങിന് തെരഞ്ഞെടുത്ത സ്ഥലത്തെ അപ്രതീക്ഷിതമായ കാലാവസ്ഥാ മാറ്റമാണ് ഇന്ധന പ്രതിസന്ധി ഉണ്ടാക്കിയതെന്ന് കമ്ബനി അറിയിച്ചു.
Vistara statement on UK944 diversion, July 15. pic.twitter.com/HrdQfCBeKU
— Vistara (@airvistara) July 17, 2019
മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്ന വിമാനം, മോശം കാലാവസ്ഥയെ തുടര്‍ന്ന് ലഖ്‌നൗവിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. എന്നാല്‍ ലഖ്‌നൗവിലും സേഫ് ലാന്‍ഡിങ് സാധ്യമല്ലെന്ന വിവരം ലഭിച്ചതോടെ കാണ്‍പൂരിലേക്ക് തിരച്ചു. കാണ്‍പൂരിലേക്കുള്ള യാത്രക്കിടെ ലഖ്‌നൗവിലെ സ്ഥിതി ലാന്‍ഡിങ്ങിന് അനുകൂലമാണെന്ന് വിവരം ലഭിക്കുകയും, വിമാനം വീണ്ടും തിരിച്ചു പറക്കുകയുമാണുണ്ടായത്. അതിനിടെ വിമാനം പറത്തിയ പൈലറ്റിനെതിരെ ഡി.ജി.സി.എ നടപടി സ്വീകരിച്ചതായി എ.എന്‍.ഐ അറിയിച്ചു.
Post Your Comments