റാഞ്ചി: മഹേന്ദ്രസിംഗ് ധോണി ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കഴിഞ്ഞ ദിവസം താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി. ”ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഒരു വര്‍ഷം കൂടി ധോണി കളി തുടരണമെന്ന് ഞാന്‍ പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിനു ശേഷം ധോണി വിരമിക്കുന്നതായിരിക്കും നല്ലതെന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാല്‍, അവര്‍ അതിനെ എതിര്‍ത്തു. ആര് പിന്നെ ഈ വലിയ വീട് നോക്കുമെന്നാണ്” അവര്‍ ചോദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വിമരിക്കല്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ലോകകപ്പോടെ ധോണി വിരമിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Post Your Comments