ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.36 ലക്ഷം കോടി രൂപയില്‍ നിന്ന് 9.33 ലക്ഷം കോടി രൂപയായി കുറഞ്ഞതായി വ്യക്തമാക്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കിട്ടാക്കടം തിരിച്ചറിയല്‍, റിക്കവറി, ബാങ്കുകള്‍ക്ക് മൂലധന സഹായം, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌റ്ര്‌സി കോഡ് എന്നിവയാണ് കരുത്തായത്. ഒരുലക്ഷം രൂപയോ അതിനുമുകളിലോ തുകയുടെ തട്ടിപ്പ് കഴിഞ്ഞവര്‍ഷം ഏറ്രവുമധികം റിപ്പോര്‍ട്ട് ചെയ്‌തത് ഐ.സി.ഐ.സി.ഐ ബാങ്കിലാണ്. 374 കേസുകളാണ് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്‌തത്. 338 കേസുകളുമായി കോട്ടക് മഹീന്ദ്ര ബാങ്കാണ് രണ്ടാംസ്ഥാനത്തുള്ളതെന്നും അവർ അറിയിച്ചു.
Post Your Comments