തിരുവനന്തപുരം: ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലെ ഹീലിയം ടാങ്ക് ചോർച്ച പരിഹരിച്ചു. ഇനി ചന്ദ്രയാൻ 2 വിക്ഷേപണം ഉടൻ നടക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. തകരാർ ആവർത്തിക്കാതിരിക്കാനുള്ള പരിശോധനകളും തുടങ്ങി. വിക്ഷേപണം ഏതു ദിവസം നടക്കുമെന്നതു സംബന്ധിച്ച് ഇന്നോ നാളെയോ ഐഎസ്ആർഒയുടെ തീരുമാനമുണ്ടാകും.
ഏറ്റവും അനുകൂല സമയം അല്ലെങ്കിലും ലഭ്യമായ സാഹചര്യങ്ങളിൽ വിക്ഷേപണം നടത്താമെന്നാണു വിലയിരുത്തൽ. 15നു വിക്ഷേപണം നടന്നിരുന്നെങ്കിൽ 54 ദിവസത്തെ യാത്രയ്ക്കു ശേഷം സെപ്റ്റംബർ 6നാണു ചന്ദ്രയാൻ പേടകത്തിൽ നിന്നു ലാൻഡർ ചന്ദ്രോപരിതലത്തിലിറങ്ങുമായിരുന്നത്.
ഓക്‌സിഡൈസര്‍ ആയ ദ്രവീകൃത ഓക്‌സിജന്‍ 183 ഡിഗ്രിയായും, ക്രയോജനിക് സ്റ്റേജ് ഇന്ധനമായ ദ്രവീകൃത ഹൈഡ്രജന്‍ താപനില 253 ഡിഗ്രിയായും നിലനിര്‍ത്താനാണ് ഹീലിയം ഉപയോഗിക്കുന്നത്. ഇതുപ്രകാരം ഓരോ ടാങ്കിലും 34 ലീറ്റര്‍ ഹീലിയം ഉണ്ടായിരുന്നു. ഇതില്‍ ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണു പ്രശ്‌നമായത്.
Post Your Comments