
തിരുവനന്തപുരം: വൈറ്റില മേൽപ്പാലം പണി കൃത്യസമയത്ത് തീർത്തില്ലെങ്കിൽ നിയമനടപടികളെടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ. കുടിശിക കിട്ടാനുള്ളതായി ഒരു പരാതിയും കരാറുകാരനിൽ നിന്നു സർക്കാരിനു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മാണ കുടിശിക കിട്ടാത്തതിനാല്‍ കരാറുകാരന്‍ വൈറ്റില മേല്‍പ്പാലം പണി നിര്‍ത്തിയിരുന്നു. പുതുക്കിയ കരാറിന് എട്ടുമാസമായി കിഫ്ബി അനുമതി നല്‍കാത്തതായിരുന്നു ഇത് കാരണം. കരാര്‍ അംഗീകരിക്കാതെ പതിമൂന്ന് കോടിയുടെ കുടിശിക കിഫ്ബി നല്‍കില്ല.
Post Your Comments