മുംബൈ: ധോണിയെ ഇന്ത്യയുടെ 15 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയില്ല. എന്നാൽ കളിക്കാൻ പച്ചക്കൊടി കാണിക്കില്ലെന്നാണ് റിപ്പോർട്ട്. ഇനി നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിലൊന്നും ധോണിയെ പ്ലെയിംഗ് ഇലവനിലേക്ക് പരിഗണിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ധോണിക്കു പകരം ഋഷഭ് പന്തായിരിക്കും ഇനി ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍.
ഭാവിയിലേക്കുള്ള ടീമാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. മാര്‍ഗനിര്‍ദേശം നല്കാന് ടീമിന് പ്രാപ്തമായൊരാള് വേണം. ധോണി ടീമില്‍ നിന്ന് മാറി നില്‍ക്കുന്നത് പ്രതികൂല ഫലം നല്‍കുമെന്നും മാനേജ്മെന്റ് വിലയിരുത്തി.
എന്നാല്‍ ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ബിസിസിഐയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. വിന്‍ഡിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ വ്യക്തത വരുത്തുമെന്നാണ് കരുതുന്നത്.
Post Your Comments