മാലദ്വീപ്: ആഴക്കടലിലെ കാഴ്ചകള്‍ കണ്ട് കടലിനടിയില്‍ താമസിക്കാാം. കടലിനടിയിലെ അദ്ഭുതകാഴ്ചകള്‍ തൊട്ടറിയാന്‍ സഞ്ചാരികള്‍ക്ക് അവസരം നല്‍കുന്നത് മാലദ്വീപിലെ മുറാക്കാ ഹോട്ടലാണ്. ഇവിടുത്തെ സുഖവാസ കേന്ദ്രങ്ങളിലൊന്നായ കോണ്‍റാഡ് രംഗോലി ഐലന്റിലെ എന്ന രണ്ടു നില ഹോട്ടലാണ് മുറാക്കാ. ഹോട്ടലിന്റെ ഒരു ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്നും 16.4 അടി താഴ്ചയില്‍ സഞ്ചാരികള്‍ക്ക് താമസിക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
കടലിനടിയിലെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് അതിഥികള്‍ക്ക് രാത്രി ചിലവഴിക്കാന്‍ സാധിക്കുന്ന ഹോട്ടലുകളും റിസോര്‍ട്ടുകളും നിരവധി ഉണ്ടെങ്കിലും. സാങ്കേതികമികവിലും ദൃശ്യഭംഗിയിലും ലോകത്തിലെ തന്നെ ആദ്യത്തെ റിസോര്‍ട്ടായി മുന്നിട്ടു നില്‍ക്കുന്നത് മുറാക്കാ തന്നെയായിരിക്കും. പവിഴദ്വീപിലെ അദ്ഭുതകാഴ്ചകള്‍ തേടിയെത്തുന്ന സഞ്ചാരികളെ പ്രതീക്ഷിച്ചാണ് ഈ ഹോട്ടല്‍ പണിതുയര്‍ത്തിയിരിക്കുന്നത്. സഞ്ചാരികള്‍ക്ക് താമസിക്കാന്‍ തക്കവണ്ണം എല്ലാ അത്യാധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാര്‍, ജിം, വിസ്താരമേറിയ നീന്തല്‍ക്കുളം, സമുദ്രത്തെ അഭിമുഖീകരിച്ചു കൊണ്ടുള്ള ബാത്ത് ടബ് തുടങ്ങിയവ ഹോട്ടലിന്റെ മാറ്റു കൂട്ടുന്നു. ഹോട്ടലിന്റെ പ്രധാന ആകര്‍ഷണം സമുദ്രദൃശ്യഭംഗി ആസ്വദിക്കാവുന്ന തരത്തില്‍ കടലിന്റെ അടിത്തട്ടില്‍ ഒരുക്കിയിരിക്കുന്ന കിടപ്പറയാണ്. രാജകീയ സൗകര്യങ്ങളുള്ള കിടപ്പറയും സ്വീകരണമുറിയും ബാത്ത് റൂമും ഉള്‍പ്പെട്ടതാണ് കടലിനടിത്തട്ടിലെ മുറികള്‍. ഈ രണ്ടു നില ഹോട്ടലിന്റെ മുകള്‍ നിലയെ താഴത്തെ നിലയുമായി ബന്ധിപ്പിക്കുന്നത് ഒരു പിരിയന്‍ ഗോവണിയാണ്. 550 ചതുരശ്ര മീറ്റര്‍ ചുറ്റളവു വരുന്ന ഹോട്ടലിന്റെ മുകളിലത്തെ നിലയില്‍ സൂര്യോദയത്തെ അഭിമുഖീകരിച്ചു കൊണ്ടുള്ള മേല്‍ത്തട്ടുമുണ്ട്.
കടലിന്റെ സൗന്ദര്യം ആസ്വദിച്ച് അടിത്തട്ടില്‍ താമസിക്കുന്നതിനായി നിരവധി സഞ്ചാരികളും എത്തിച്ചേരാറുണ്ട്. ഏകദേശം 9 അതിഥികളെ വരെ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയുന്ന മുറാക്കാ എന്ന ഈ മഹാദ്ഭുതം രൂപകല്‍പന ചെയ്തത് എം.ജെ. മര്‍ഫിയാണ്. കടല്‍ജീവന്റെ വിശാലദൃശ്യം പൂര്‍ണമായും കാണാന്‍ സാധിക്കുമെന്ന് അവകാശപ്പെടുന്ന ‘ഇദാ’ റസ്റ്റോറന്റിന്റെ മാതൃകയിലാണ് മാലദ്വീപിലെ ഈ ഹോട്ടല്‍ പണികഴിപ്പിച്ചിരിക്കുന്നത്.
Post Your Comments