
ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഏലിയാസ്, സല്‍മാന്‍, സാഹിദ് മോന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍ വശത്തെ സീറ്റിനടിയില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഒട്ടന്‍ചത്രത്തില്‍ നിന്ന് 10,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്നും കൊച്ചിയിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ മൊഴി നൽകി.
Post Your Comments