Latest NewsIndia

അതിരുകടന്ന് സ്വകാര്യവല്‍ക്കരണം; വിവാദങ്ങള്‍ക്ക് വഴിവെച്ച് റെയില്‍വേയുടെ തീരുമാനം

ന്യൂഡല്‍ഹി : പാതകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള റെയില്‍വേയുടെ തീരുമാനത്തിന് പിന്നാലെ കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക് നല്‍കാന്‍ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്ത്വത്തില്‍ തീരുമാനം എടുത്തു. കോച്ചുകള്‍ വാങ്ങാന്‍ ടെന്‍ഡറുകള്‍ ഉടന്‍ വിളിക്കാനാണ് തീരുമാനം. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 2000 കോച്ചുകള്‍ വാങ്ങും.

സ്വകാര്യകോച്ച് നിര്‍മ്മാണ കമ്പനികളില്‍ നിന്നും റെഡിമെയ്ഡ് കോച്ചുകള്‍ വാങ്ങാനാണ് റെയില്‍വേയുടെ തീരുമാനം. എന്നാല്‍ റെയില്‍വേയ്ക്ക് സ്വന്തമായി മൂന്ന് നിര്‍മ്മാണ യൂണിറ്റുകകള്‍ നിലവിലുള്ളപ്പോഴാണ് ഈ നീക്കം. ഇതിനെതിരെ പാര്‍ലമെന്റില്‍ ഇടതുപക്ഷം പ്രതിഷേധമുയര്‍ത്തും. 320 വന്ദേഭാരതിന്റെയും 124 കൊല്‍ക്കത്ത മെട്രോ ട്രെയിനുകളുടെ കോച്ചുകളും ഇതില്‍ ഉള്‍പ്പെടും. റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കൂടിയ ഉന്നതതല യോഗം തത്ത്വത്തില്‍ തീരുമാനം എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button