ഇസ്ലാമബാദ്: വ്യോമമേഖല ഉപോയഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് പാകിസ്ഥാന് നീക്കി. ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. പാകിസ്ഥാന് തീരുമാനം എയര്‍ ഇന്ത്യക്ക് നേട്ടമാകും.
ചൊവ്വാഴ്ച രാവിലെയാണ് വ്യോമപാതയിലെ വിലക്ക് പാകിസ്ഥാന് നീക്കിയത്. പാക് വിലക്കിനെ തുടര്‍ന്ന് പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ലെ. പാകിസ്ഥാന് വ്യോമപാത അടച്ചതിനാല്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ അവയുടെ അന്താരാഷ്ട്ര വിമാനങ്ങള്‍ റീ-റൂട്ട് ചെയ്യേണ്ടിവന്നിരുന്നു. വിലക്ക് നീക്കുന്നതോടെ ഇത് കമ്പനിക്ക് ഗുണം ചെയ്യും.
Post Your Comments