കൊച്ചി: മഴ പെയ്യാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. മഴ കുറവായതിനാല്‍ ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരും. അതൊഴിവാക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നാണ് മണി പറഞ്ഞത്. നിരീശ്വരവാദിയായതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല. പക്ഷേ നിങ്ങളെല്ലാം ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ കട്ടപ്പൊകയാണ്.
സര്‍വമത പ്രാര്‍ത്ഥനയായാലും കുഴപ്പമില്ല. മഴ പെയ്യണം, മഴ പെയ്തില്ലേല്‍ ഞങ്ങള്‍ ആപത്തിലാണെന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണമെന്നും മന്ത്രി പറഞ്ഞു. കൂത്താട്ടുകുളത്ത് പൊതു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി മണിയുടെ ഉപദേശം. ഇതു സംബന്ധിച്ച് വന്ന പത്രവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്.
മഴക്കുറവ് മൂലം സംസ്ഥാനത്ത് ജലലഭ്യത വളരെ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഴയിലുണ്ടായ കുറവ് റെക്കോര്‍ഡാണെന്ന് കണക്കുകള്‍ പറയുന്നു. ജലനിയന്ത്രണവും വൈദ്യുതി നിയന്ത്രണവും വേണ്ടി വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Post Your Comments