ന്യൂ ഡൽഹി : കർണാടകയിൽ വിമത എംഎല്‍എമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നാളെ രാവിലെ 10.30നു വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്യാണ് ഹര്‍ജി വിധിപറയാനായി മാറ്റിയത്. വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് തീരുമാനെമെടുക്കാമെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 15 വിമത എംഎല്‍എമാരാണ് കോടതിയെ സമീപിച്ചത്.
Post Your Comments