തിരുവനന്തപുരം: അടുത്തിടെ വിദ്യാര്‍ത്ഥിക്കു നേരെയുണ്ടായ വധശ്രമക്കസിനു പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജില്‍ സമഗ്ര മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ കോളേജില്‍ വളരെ സുരക്ഷയോടുകൂടെ പ്രത്യേകം മുറി ഒരുക്കാന്‍ തീരുമാനമായി. പരീക്ഷ നടത്തിപ്പില്‍ വരെ ക്രമക്കേട് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. അതിന്റെ താക്കോല്‍ പ്രിന്‍സിപ്പാളിനു മാത്രമാണ് കൈവശം വയ്ക്കാന്‍ അവകാശം നല്‍കുക. എസ്എഫ്‌ഐ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് വ്യാപകമായി ഉത്തരക്കടലാസുകള്‍ കിട്ടുന്നു എന്ന വ്യാപക പരാതി ഉയര്‍ന്നതിനാലാണ് നടപടി.
അതേസമയം കോളേജിലെ മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റാന്‍ ഉത്തരവായി. ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്നതിനെ തുടര്‍ന്നുണ്ടായ ക്രമക്കേടിനെ തുടര്‍ന്നാണ് നടപടി. കൂടാതെ സര്‍വകലാശാല പരീക്ഷകള്‍ അല്ലാതെ പിഎസ്‌സി ഉള്‍പ്പെടെയുള്ള മറ്റു പരീക്ഷകല്‍ യൂണിവേഴ്‌സിറ്റു കോള്ജില്‍ നടത്തേണ്ടെന്ന് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സുമ അറിയിച്ചു. അതേസമയം കോള്ജ് തുറക്കുന്ന ആദ്യ ദിവസങ്ങളില്‍ പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെടുമെന്നും അഡീ.ഡയറക്ടര്‍ പറഞ്ഞു.
Post Your Comments