KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് ട്രഷറി പണമിടപാടുകൾ ഉച്ച വരെ മാത്രം! അറിയിപ്പുമായി ട്രഷറി ഡയറക്ടർ

ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് ഇടപാടുകൾ നടത്താൻ കഴിയുകയുള്ളൂ

സംസ്ഥാനത്ത് ഇന്ന് ട്രഷറി ശാഖകൾ മുഖാന്തരമുള്ള പണമിടപാടുകൾ ഉച്ച വരെ മാത്രം പ്രവർത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് ഇടപാടുകൾ നടത്താൻ കഴിയുകയുള്ളൂ. വിവിധ കാരണങ്ങൾ മുൻനിർത്തിയാണ് ഇടപാടുകളുടെ സമയക്രമം ഉച്ച വരെ നിശ്ചയിച്ചത്. ഇന്ന് ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്. നാളത്തെയും മറ്റന്നാളത്തെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച ട്രഷറി ഇടപാടുകൾ വൈകി മാത്രമേ ആരംഭിക്കുകയുള്ളൂ എന്ന് ട്രഷറി ഡയറക്ടർ വ്യക്തമാക്കി.

ഒക്ടോബർ 1, 2 തീയതികളിൽ അവധിയായതിനാൽ ഒക്ടോബർ മൂന്നിന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കിയാൽ മാത്രമാണ് പെൻഷൻ, സേവിംഗ്സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകൾ ട്രഷറിയിൽ ആരംഭിക്കാൻ കഴിയുകയുള്ളൂ. അതിനാൽ, ഒക്ടോബർ മാസത്തെ ആദ്യ പ്രവൃത്തി ദിനമായ ചൊവ്വാഴ്ച സർവീസ് പെൻഷൻ വാങ്ങാൻ എത്തുന്നവർക്ക് രാവിലെ തടസ്സം നേരിടാൻ സാധ്യതയുണ്ട്.

Also Read: ലോ​റി​ക​ളി​ല്‍ നി​ന്നും ബാ​റ്റ​റി​ക​ള്‍ മോ​ഷ്ടി​ച്ചു ക​ട​ത്തി: പ്രതി പി​ടി​യി​ല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button