ദുബായ്: ദുബായ് എക്സ്പോയ്ക്കുള്ള പല പദ്ധതികളും അന്തിമഘട്ടത്തിലേക്ക്. എക്സ്പോ വേദിക്കു സമീപത്തു കൂടിയുള്ള റൂട്ട് 2020 മെട്രോ പാത ഏറെക്കുറെ പൂർത്തിയായി. ഇതുവഴി മണിക്കൂറിൽ 44,000 പേർക്കു യാത്ര ചെയ്യാൻ കഴിയും. എക്സ്പോ വേദിയിലേക്കും തിരികെയുമുള്ള യാത്രയ്ക്കും പാർക്കിങ്ങിനുമുള്ള സമഗ്ര രൂപരേഖ തയ്യാറാക്കിയതായി പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ: അഹമ്മദ് ഹാഷിം ബഹ്റൂസിയാൻ അറിയിച്ചു.
എക്സ്പോ വേദിയുടെ 3 പ്രവേശന കവാടങ്ങൾ, മെട്രോ സ്റ്റേഷൻ എന്നിവയോടനുബന്ധിച്ചു 30,000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ എക്സ്പോ വേദിയിലേക്ക് 15 മിനിറ്റ് ഇടവിട്ട് 724 ബസുകൾ സർവീസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments