ദുബായ്: ദുബായ് എക്സ്പോ വേദി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യൻ പവലിയനിലെ തമിഴ്നാട് ഫ്‌ളോറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. യുഎഇ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, കോൺസുൽ ജനറൽ അമൻപുരി, അബുദാബി ചേംബർ ഓഫ് കൊമേഴ്സ് വൈസ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read Also: പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ!
തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം സ്റ്റാലിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. യുഎഇ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, വിദേശകാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയോദി, തങ്കം തേനരശ്, അമൻ പുരി, എം എ യൂസഫലി തുടങ്ങിയവരുമായും അദ്ദേഹം ചർച്ച നടത്തി.
അതേസമയം, വ്യവസായം, കൃഷി, ടെക്സ്റ്റൈൽ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട സ്റ്റാളുകളാണ് എക്‌സ്‌പോയിൽ തമിഴ്‌നാട് പ്രദർശിപ്പിക്കുന്നത്. ഇതിനായി അഞ്ച് കോടി രൂപയും തമിഴ്നാട് സർക്കാർ വകയിരുത്തി.
Read Also: കെ റെയില്‍, സിപിഎം ദേശീയ നേതൃത്വത്തില്‍ ഭിന്നാഭിപ്രായം
Post Your Comments