സൂറത്ത്: അപകീര്‍ത്തി കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇളവ്. മോദിയെന്ന പേരുള്ളവരെല്ലാം കള്ളന്‍മാരാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ഗുജറാത്ത് എം.എല്‍.എ നല്‍കിയ അപകീര്‍ത്തി കേസിലാണ് ഇളവ് ലഭിച്ചത്.അതേസമയം കേസിന്റെ നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ കിരിത് പന്‍വാല ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുമ്പ് മാത്രാണ് രാഹുലിന് സമന്‍സ് ലഭിച്ചതെന്നും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ പ്രായോഗിക ബുദ്ധുമുട്ടുണ്ടെന്നും രാഹുലിന്റെ അഭിഭാഷകന്‍ അറിയിച്ചു. അഭിഭാഷകന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് രാഹുലിന് ഇളവ് നല്‍കിയത്. കേസ് ഒക്‌ടോബര്‍ 10ന് വീണ്ടും പരിഗണിക്കും. ഐ.പി.സി സെക്ഷന്‍ 500 പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി.എച്ച് കാപാഡിയ നിരീക്ഷിച്ചിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ കര്‍ണാടകയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോദി , ലളിത് മോദി തുടങ്ങിയവരുടെ തട്ടിപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തിന് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി സൂറത്ത് എം.എല്‍.എ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.ഇത് കൂടാതെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി നല്‍കിയ കേസില്‍ പാറ്റ്‌ന കോടതിയിലും രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments