തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷ എഴുതുന്ന പേപ്പര്‍ കണ്ടെത്തിയത് ഗൗരവതരമെന്ന് കേരള യൂണിവേഴ്സിറ്റി വെസ് ചാന്‍സിലര്‍ ഡോ വി.പി മഹാദേവന് പിള്ള പറഞ്ഞു. സംഭവത്തില്‍ കോളേജ് അദികൃതര്‍ക്ക് വീഴ്ച പറ്റിയെന്നും വിസി പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന പരീക്ഷകള്‍ പരിശോധിക്കുമെന്നും വീഴ്ച പറ്റിയെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോളേജില്‍ നിന്നും സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് വെസ് ചാന്‍സിലര്‍ അറിയിച്ചു.
Post Your Comments