Latest NewsIndia

ഹിമാചലില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് അപകടം: മരിച്ച സൈനികരുടെ എണ്ണം ആറായി

ധര്‍മ്മശാല: ഹിമാചലിലെ സോളനില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ ഏഴു പേര്‍ സൈനികരാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 10 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സോളന്‍ ജില്ലയിലെ കുമാര്‍ഹട്ടിയില്‍ ഞായറാഴ്ച നാല് മണിയോടെയാണ് ദുരന്തം നടന്നത്. അപകടസമയത്ത് 30-35 ജവാന്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു. ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ധര്‍മ്മപൂരിലെ വിവിധ ആശുപത്രികളിലും സോളനിലെ എം.എം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക നിഗമനം. കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button