തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ വന്നത് ന്യായീകരിച്ച് പോലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി. പോലീസ് ഉദ്യാഗസ്ഥരുടെ വാട്‌സപ്പ് ഗ്രൂപ്പിലാണ് ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന് റാങ്ക് കിട്ടിയതെന്ന് സെക്രട്ടറി പറഞ്ഞു. അതേസമയം പോലീസുകാരെ ആക്രമിച്ച കേസിലടക്കം പ്രതിയെ ന്യായീകരിച്ചതിന് പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.
Post Your Comments