മനാമ: ഒന്നര വര്‍ഷത്തിനിടെ സൗദിയില്‍നിന്ന് നാടുകടത്തിയത് 8,68,065 വിദേശികളെ. താമസ—തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് ഇവരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 34,89,854 വിദേശികളെ സുരക്ഷാവകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 2017 നവംബര്‍ 15 മുതല്‍ കഴിഞ്ഞ വ്യാഴാഴ്ചവരെ നടത്തിയ റെയ്ഡുകളിലാണ് ഇത്രയുംപേര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ 27,21,206 പേര്‍ അനധികൃത താമസക്കാരും 5,38,862 പേര്‍ തൊഴില്‍ നിയമം ലംഘിച്ചവരും 2,29,786 പേര്‍ നുഴഞ്ഞുകയറ്റക്കാരുമാണ്. സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 58,843 പേരും അനധികൃതമായി വിദേശങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 2558 പേരും സുരക്ഷാവകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് സഹായങ്ങള്‍ ചെയ്തതിന് 3996 പേര്‍ അറസ്റ്റിലായി. ഇതില്‍ 1380 പേര്‍ തദ്ദേശീയരാണ്. ഇവരില്‍ 1343 പേര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു.
ജയിലില്‍ 12702 പേരുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ഇതില്‍ 10866 പേര് പുരുഷന്മാരാണ്. ഇതുവരെ 4,96,525 വിദേശികള്‍ക്കെതിരെ ഉടനടി ശിക്ഷാ നടപടി സ്വീകരിച്ചു. യാത്രാരേഖകള്‍ക്ക് 4,50,109 പേരെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കൈമാറി. 5,75,775 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവരികയാണെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments