പൂജ ബത്രയും നവാബ് ഷായും രഹസ്യമായി വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. വധുവിന്റെ അലങ്കരിച്ച കൈയുടെ വീഡിയോ നവാബ് ഷാ ഷെയര്‍ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പ്രചരിച്ചത്. എന്തായാലും അടുത്തിടെ നടത്തിയ ഒരു ആശയവിമിയത്തില്‍ താനും ‘ടൈഗര്‍ സിന്ദാ ഹായ്’ നടനും വിവാഹിതരായി എന്ന് താരസുന്ദരി സ്വയം സ്ഥിരീകരിക്കുകയായിരുന്നു.
ജൂലൈ നാലിന് ഡല്‍ഹിയില്‍ തീര്‍ത്തും സ്വകാര്യമായി നടത്തിയ വിവാഹച്ചടങ്ങില്‍ വധൂവരന്‍മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജൂലൈ നാലിന് ദേശീയ തലസ്ഥാനത്ത് നടന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ജൂണില്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തി.
തങ്ങളുടെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തതെന്നും എന്തുകൊണ്ടാണ് ഞങ്ങള്‍ വിവാഹം വൈകിച്ചത് എന്നായിരുന്നു പ്രിയപ്പെട്ടവരുടെ ചോദ്യമെന്നും പൂജ ബത്ര വ്യക്തമാക്കി. ഈ മനുഷ്യനൊപ്പമാണ് തന്റെ ശേഷിക്കുന്ന ജീവിതം ചെലവഴിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞതോടെ ഇനിയും വിവാഹത്തിന് വൈകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ആര്യ സമാജ് രീതി അനുസരിച്ചായിരുന്നു തങ്ങളുടെ വിവാഹമെന്നും ഈ ആഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്യുുമെന്നും താരസുന്ദരി വ്യക്തമാക്കി. താന്‍ എല്ലായ്‌പ്പോഴും നവാബിനെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നെന്നും വൈകാരികവും ബൗദ്ധികമായും അനുയോജ്യത ഉണ്ടെന്നും ഭര്‍ത്താവിനെക്കുറിച്ച് പൂജ ബത്ര പറയുന്നു.
Post Your Comments