KeralaLatest News

മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഉണ്ടാകണമെന്ന് നിർദേശം

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം ഉണ്ടാകണമെന്ന നിർദേശവുമായി ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. റൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യ്ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button