Latest NewsKeralaNews

ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോയുടെ അഞ്ചാം പതിപ്പ് ജനുവരി 27 മുതൽ ആരംഭിക്കും

ബോട്ട് ആൻഡ് മറൈൻ ഷോയുടെ ഭാഗമായി വ്യത്യസ്ഥ പ്രോഗ്രാമുകളാണ് ഒരുക്കുന്നത്

ബോട്ടുകളുടെ വിപുലമായ ശ്രേണികൾ ഒരുക്കിയ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയ്ക്ക് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. ജനുവരി 27 മുതലാണ് ബോട്ട് ആൻഡ് മറൈൻ ഷോയുടെ അഞ്ചാം പതിപ്പ് ആരംഭിക്കുക. കൊച്ചി മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നേവി, കോസ്റ്റ് ഗാർഡ് തുടങ്ങിയ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ മുഖ്യാതിഥികളാകും.

ബോട്ട് ആൻഡ് മറൈൻ ഷോയുടെ ഭാഗമായി വ്യത്യസ്ഥ പ്രോഗ്രാമുകളാണ് ഒരുക്കുന്നത്. 50- ലധികം സ്ഥാപനങ്ങൾ ഈ മേഖലയിലെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഷോയിൽ പ്രദർശിപ്പിക്കുന്നതാണ്. 27-ന് ഉച്ചയ്ക്ക് 1:30 മുതൽ 5:30 വരെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടാകും. കൂടാതെ, മോട്ടോർ ബോട്ട് റാലിയും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നാകും. ജനുവരി 28- ന് കുമരകം മുതൽ കൊച്ചി വരെയാണ് മോട്ടോർ ബോട്ട് റാലി സംഘടിപ്പിക്കുന്നത്.

Also Read: പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾക്ക് തന്നെ വിവാഹം കഴിച്ച് നൽകി: തിരുവനന്തപുരത്ത് ഉസ്താദ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button