ദില്ലി: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ പീഡിപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പെപ്‌സികോ ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക സംഘടന നേതാക്കള്‍. ഞായറാഴ്ച, ദില്ലിയില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ മറ്റൊരു ‘പെപ്‌സികോ ഇന്ത്യ Vs ഫാര്‍മേഴ്സ് എപ്പിസോഡ്’ ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ ഉറപ്പുനല്‍കി.
കമ്പനി രജിസ്റ്റര്‍ ചെയ്ത വിവിധതരം ഉരുളക്കിഴങ്ങ് അനധികൃതമായി വളര്‍ത്തിയെന്നാരോപിച്ച് ഭക്ഷ്യ പാനീയ ഭീമനായ പെപ്‌സികോ നാല് കര്‍ഷകരെ നേരത്തെ കോടതിയിലേക്ക് വലിച്ചിഴച്ചിരുന്നു. പ്ലാന്റ് വെറൈറ്റി പ്രൊട്ടക്ഷന്‍ (പിവിപി) അവകാശങ്ങള്‍ ഉന്നയിച്ച് വിവിധതരം ഉരുളക്കിഴങ്ങ് വളര്‍ത്തിയെന്നാരോപിച്ച് സബര്‍കന്ത, അരവല്ലി ജില്ലകളില്‍ നിന്നുള്ള ഒമ്പത് കര്‍ഷകര്‍ക്കെതിരെയും പെപ്‌സികോ കേസ് നല്‍കി. എന്നാല്‍ പേറ്റന്റ് ലംഘിച്ചുവെന്നാരോപിച്ച് നാല് ഇന്ത്യന്‍ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ കേസ് പെപ്‌സികോ പിന്നീട് പിന്‍വലിച്ചു.
ഗുജറാത്തിലെ ഒമ്പത് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായ പെപ്‌സികോ ഇന്ത്യ നിയമ കേസ് കര്‍ഷക നേതാക്കള്‍ പുന -പരിശോധിക്കുകയും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മപദ്ധതിയെക്കുറിച്ചും ഇന്നലെ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയിലെ സസ്യവൈവിധ്യ സംരക്ഷണവും കര്‍ഷകാവകാശ സംരക്ഷണ നിയമവും (പിപിവി, എഫ്ആര്‍) മുന്‍നിര്‍ത്തി കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കുമെന്ന് കര്‍ഷക സംഘടനകളെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ പറഞ്ഞു.
Post Your Comments