ജയ്പൂര്‍ : ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ അഭിഭാഷകര്‍ അഭിസംബോധന ചെയ്യുന്ന മൈ ലോഡ്, മൈ ലോഡ്ഷിപ്പ് വിളികള്‍ ഇനി രാജസ്ഥാന് ഹൈക്കോടതികളില്‍ കേള്‍ക്കില്ല. ജഡ്ജിമാരെ ദൈവതുല്യം കണ്ടുള്ള ഇത്തരം അഭിസംബോധനകള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വഭാവ സവിശേഷതകളായി പരമ്പരാഗതമായി തുടരുന്നുവരുന്ന കൊളോണിയല്‍ രീതിക്കാണ് ഇനിമുതല്‍ മാറ്റം വരാന്‍ പോകുന്നത്.
ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് രാജ്യത്തെ മറ്റ് കോടതികള്‍ക്കും മാതൃകയാവുന്ന ചരിത്രപരമായ തീരുമാനം ഹൈക്കോടതി കൈകൊണ്ടത്. അതേസമയം, കാലങ്ങളായി പിന്തുടരുന്ന ഈ അഭിസംബോധകള്ക്ക് പകരം എന്ത് വിളിക്കണമെന്ന് ഉത്തരവില്‍ പറയുന്നില്ല.2014 ല്‍ സമാനമായ ഒരു നിരീക്ഷണം സുപ്രീംകോടതി തന്നെ നടത്തിയിരുന്നു. ജഡ്ജിമാരെ മൈ ലോഡ്, മൈ ലോഡ്ഷിപ്പ് എന്ന് അഭിസംബോധന ചെയ്യുന്ന രീതി ഒഴിവാക്കാന്‍ അഭിഭാഷകനായ ശിവ സാഗര്‍ തിവാരി ഒരു പൊതുതാല്പര്യ ഹര്‍ജി ജസ്റ്റിസുമാര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
Post Your Comments