തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പകരക്കാരെ നിയോഗിച്ചാണു പരീക്ഷ എഴുതുന്നതെന്നും പെണ്‍കുട്ടികളുടെ സ്വര്‍ണമാല വാങ്ങി പണയം വച്ചു തട്ടിപ്പു നടത്തുന്നതു പതിവാണെന്നും എസ്എഫ്ഐ വഞ്ചിയൂര്‍ മുന്‍ ഏരിയ സെക്രട്ടറി അമ്പാടി ശ്യാംപ്രകാശ്. തട്ടിപ്പും വെട്ടിപ്പുമെല്ലാം പതിവാണെങ്കിലും അധികമരും ഇതിനെതിരെ പ്രതികരിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിന്നീട് അവര്‍ അുഭവിക്കേണ്ടിവരുന്ന പീഡനങ്ങള്‍ ചെറുതായിരിക്കില്ല. ഇത്തരത്തില്‍
നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അമ്പാടി വെളിപ്പെടുത്തുന്നു. പ്രളയദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു പരാതി നല്‍കിയത് അമ്പാടിയാണ്.
അമ്പാടി പറയുന്നതിങ്ങനെ:”എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഞാന്‍ ഈ വര്‍ഷമാണ് യൂണിവേഴ്സിറ്റി കോളജില്‍ നിന്നു പിജി ഇംഗ്ലിഷ് പഠിച്ചിറങ്ങിയത്. പ്രളയദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയതിനെതിരെ കോടിയേരിക്കു പരാതി നല്കി. ഇക്കാര്യം അറിഞ്ഞതു മുതല്‍ യൂണിറ്റ് സെക്രട്ടറി നസീമിന്റെ ഭീഷണി ഉണ്ടായിരുന്നു. തിരിമറിയെക്കുറിച്ചു ജില്ലാ കമ്മിറ്റിയുടെ 8 യോഗങ്ങളില്‍ ഇക്കാര്യം പലരും ഉന്നയിച്ചെങ്കിലും നേതാക്കള്‍ മറുപടി നല്‍കിയില്ല.
കോളജില്‍ ഒരു ഭാരവാഹി എന്നോടു കാര്യമില്ലാതെ കയര്‍ത്തു. പിന്നാലെ നസീമും സംഘവും എത്തി 20 മിനിറ്റ് മര്‍ദിച്ചു. മരക്കസേര കൊണ്ടു മുതുകില്‍ അടിച്ചു. കസേര രണ്ടായി പിളര്‍ന്നു. സംഭവം അറിഞ്ഞു വഞ്ചിയൂരില്‍ നിന്ന് എസ്എഫ്ഐ നേതാക്കള്‍ കോളജിനു പുറത്തുവന്നു. ഞാനും അവരുടെ അടുത്തെത്തി. ആക്രോശിച്ചുകൊണ്ടു പുറത്തുവന്ന നസീം എന്റെ സുഹൃത്ത് അമലിന്റെ മുഖത്തു കല്ലുകൊണ്ടിടിച്ചു. മുഖത്തിന്റെ ഒരു ഭാഗം തകര്‍ന്നുപോയി. എസ്എഫ്ഐ സെക്രട്ടറിയായിരുന്ന പ്രതിന്‍സാജ് കൃഷ്ണയോടു പരാതി പറഞ്ഞപ്പോള്‍ നസീമിനെയാണു ന്യായീകരിച്ചത്.”
Post Your Comments