CricketLatest NewsSports

ആവേശം വാനോളം ഉയർന്ന കലാശപ്പോരിൽ ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട്

ലണ്ടൻ : ലോകകപ്പ് കലാശപോരാട്ടത്തിൽ കിരീടം നേടി ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട്. ന്യൂസിലൻഡിനെതിരായ ആവേശകരമായ പോരാട്ടം സൂപ്പർ ഓവറിലേക്ക് വഴി മാറുകയും ഇംഗ്ലണ്ട് ജയം സ്വന്തമാക്കുകയുമായിരുന്നു. ഇരു ടീമും 15 റൺസ് നേടി  സൂപ്പര്‍ ഓവറിൽ സമനിലയിലായെങ്കിലും ബൗണ്ടറികളുടെ കണക്കില്‍ ഇംഗ്ലണ്ട് കിരീടമണിയുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 50 ഓവറിൽ 241 റൺസ് നേടിയതോടെ ആവേശം നിറഞ്ഞ പോരാട്ടം സൂപ്പർ ഓവറിൽ എത്തുകയായിരുന്നു.

ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്കോറിലെത്താൻ ന്യൂസിലൻഡിനെ സഹായിച്ചത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് ലിയാം പ്ലങ്കറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതം എറിഞ്ഞിട്ടപ്പോൾ മാര്‍ക് വുഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ജോസ് ബട്‌ലറും(59) ബെന്‍ സ്റ്റോക്‌സുമാണ്(84 റണ്‍സുമായി പുറത്താകാതെ നിന്നു) തകർപ്പൻ പ്രകടനം കളിക്കളത്തിൽ കാഴ്ച്ച വെച്ചത്. അവസാന പന്തില്‍ അവസാന വിക്കറ്റ് വീണുവെങ്കിലും സമനിലയായത് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിന് വഴി തെളിഞ്ഞു.

ENGLAND-VS-NEW-ZEALAND
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് 15 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിനെതിരെ ജോഫ്ര ആര്‍ച്ചര്‍. പന്തെറിയാനെത്തി.  അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലൻഡ് ബാറ്റ്സ്‌മാന്‍മാരെ ഇംഗ്ലണ്ട് ഫീല്‍ഡര്‍മാര്‍ പരാജയത്തിലേക്ക് തള്ളിയിട്ടു. റോയ്‌യുടെ ത്രോയില്‍ ബട്‌‌ലര്‍ സ്റ്റംപ് ചെയ്തതോടെ മത്സരം സമനിലയിലെത്തുകയും തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം കരസ്ഥമാക്കുകയുമായിരുന്നു.

ENGLAND 3
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC

ENGLAND 4
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC

shortlink

Related Articles

Post Your Comments

Related Articles


Back to top button